പി കെ ശശിയുടെ നാമനിർദ്ദേശ പത്രികയിൽ കൃത്രിമമെന്ന് എൽഡിഎഫ് ആരോപണം…

പി കെ ശശിക്കെതിരെ എൽഡിഎഫ്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി നാമനിർദ്ദേശ പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായി എൽഡിഎഫ് മണ്‌ഡലം കമ്മിറ്റിയുടെ ആക്ഷേപം. അദ്ദേഹം പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണ്. തൻ്റെ പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമ പ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത് ചെയ്തതായി വിവരമില്ല. സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

Related Articles

Back to top button