പി.വി അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ നൽകി… കോൺഗ്രസ് നേതാവിനെതിരെ എൽഡിഎഫ്

കോഴിക്കോട്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോഴിക്കോട് മാറാട് മണ്ഡലത്തിൽ വോട്ട് കോഴ വിവാദം. പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവ് പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. മാറാട് സ്വദേശി സ്വാമിനാഥൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കടയിൽ നിൽക്കുന്ന സമയത്ത് പ്രാദേശിക കോൺഗ്രസ് നേതാവായ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി 2000 രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സ്വാമിനാഥന്റെ പരാതി. കോൺഗ്രസിലേക്ക് തിരികെ വരണമെന്നും വോട്ട് പി.വി. അൻവറിന് നൽകണമെന്നും ആവശ്യപ്പെട്ട് ഇവർ 2000 രൂപ കടയിൽ വെച്ച് മടങ്ങുകയായിരുന്നുവെന്ന് സ്വാമിനാഥൻ പറയുന്നു. മാറാട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പണം വിതരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. നിലവിൽ മൂന്ന് പേർക്ക് പണം നൽകിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ എൽഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു.

Related Articles

Back to top button