ഡ്രസ് കോഡ് മാറ്റണമെന്ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകർ…കാരണം…
കൊച്ചി: കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയത്. ചൂട് കൂടുന്നതിനാൽ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നൽകണമെന്നാണ് ആവശ്യം. വേനൽചൂടിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു.