ഹാജരാക്കിയ രേഖകളില്‍ സംശയം ഉന്നയിച്ചു…സബ് രജിസ്ട്രാറെ തെറിവിളിച്ച് അഭിഭാഷകന്‍… 

സബ് രജിസ്ട്രാറെ തെറിവിളിച്ച് അഭിഭാഷകന്‍. ഫോണ്‍ ചെയ്ത് തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പത്തനംതിട്ടയിലെ അഭിഭാഷകനായ കെ ജെ മനുവാണ് സബ് രജിസ്ട്രാർ അനിൽ കുമാറിനെ തെറിവിളിച്ചത്. ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും അഭിഭാഷകൻ തന്നെയാണ്. റൗഡി ലിസ്റ്റിൽ പെട്ടയാളാണ് അഭിഭാഷക പരിഷത്ത് നേതാവ് കൂടിയായ കെ ജെ മനു. മനുവിന്‍റെ മകന്‍റെ വിവാഹം റജിസ്റ്റർ ചെയ്ത സമയത്ത് സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ചില രേഖകൾ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ രേഖകളിൽ അനില്‍ കുമാര്‍ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം

Related Articles

Back to top button