കൊട്ടാരക്കരയില്‍ അഭിഭാഷകന് വെട്ടേറ്റു.. വെട്ടേറ്റത് സിഎംപി ജില്ലാ കമ്മിറ്റി അംഗം….

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെട്ടേറ്റു. സിഎംപി ജില്ലാ കമ്മിറ്റി അംഗം പെരുംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. തലയ്ക്കും നെറ്റിയിലും വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇഞ്ചക്കാട് ശില്‍പ ജങ്ഷന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇഞ്ചക്കാട് സ്വദേശിയായ അജയകുമാറും മകന്‍ രോഹിത്തും ചേര്‍ന്നാണ് ഉണ്ണികൃഷ്ണനെ മര്‍ദിക്കുകയും വെട്ടുകത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.

ഉണ്ണികൃഷ്ണനും സുഹൃത്തും രണ്ട് ദിവസം മുന്‍പ് ഇവരുടെ വീടിന് മുന്നില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയ അജയകുമാര്‍ ഉണ്ണികൃഷ്ണനെ അസഭ്യം പറഞ്ഞ് അപമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും എത്തുകയായിരുന്നു. ഈ സമയത്ത് ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടാവുകയും അജയകുമാറും രോഹിത്തും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ മര്‍ദിക്കുകയുമായിരുന്നു.

Related Articles

Back to top button