അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ.. .പിടിയിലായത്….

ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പിടിയിൽ. കാലിഫോർണിയയിൽ നിന്നാണ്
അറസ്റ്റ് ചെയ്തത്. പതിനെട്ട് കുറ്റങ്ങളാണ് അൻമോൽ ബിഷ്ണോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അൻമോലിനെ ഇന്ത്യയിലെത്തിക്കാൻ മുംബൈ പൊലീസ് ശ്രമം തുടങ്ങി. എൻഐഎ അൻമോലിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം പ്രഖ്യാപിച്ചിരുന്നു.ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് അൻമോൽ ബിഷ്ണോയ് ആയിരുന്നു. 2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അൻമോൽ ബിഷ്ണോയ്. ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Related Articles

Back to top button