ലാവലിൻ കേസ്…ദിലീപ് രാഹുലന് ഇഡി സമൻസ് അയച്ചത് മൂന്ന് തവണ…

കൊച്ചി: ലാവലിൻ കേസിൽ കമ്പനിയുടെ പശ്ചിമേഷ്യയുടെ ചുമതലയുണ്ടായിരുന്ന ദിലീപ് രാഹുലന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് മൂന്ന് തവണ. 2023-ൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് നോട്ടീസയച്ച സമയത്തായിരുന്നു ഇത്. ഹാജരാകാത്തതിനാൽ ദിലീപിനെതിരെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനായി ഇഡി ഇൻ്റർപോളിനേയും സമീപിച്ചു. പിന്നീട് കേസിൽ കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. ലാവലിൻ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് ദിലീപ് രാഹുലൻ ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Related Articles

Back to top button