ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു.. ​ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിൽ…

വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. അതി​ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിലാണ്. വടുതല ലൂർദ് ആശുപത്രിക്ക് പിന്നിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇവർ.

ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. തൊട്ടടുത്ത് താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ‌വില്യമിനേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായി വരുന്നതേയുള്ളൂ. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Related Articles

Back to top button