സ്റ്റീം മെഷീൻ ചോദിച്ച്‌ വീട്ടിലെത്തിയ അയൽവാസി അതിക്രമിച്ച്‌ വീട്ടിൽ കയറി….സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും മുളകുപൊടി തേയ്ക്കുകയും ചെയ്തത്….

പീഡന ശ്രമത്തിനിരയായയുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെക്രൂരമർദ്ദനം. സ്റ്റീം മെഷീൻ ചോദിച്ച്‌ വീട്ടിലെത്തിയ അയൽവാസി അതിക്രമിച്ച്‌ വീട്ടിൽ കയറി വാതിലടച്ച്‌ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ യുവാവിനെ പിടികൂടുന്നതിന് പകരം സംഭവത്തിൽ കുറ്റമാരോപിച്ച്‌ ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെആക്രമിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും മുളകുപൊടി തേയ്ക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം നഗ്നയാക്കി നിർത്തി അടിക്കുകയും ചവിട്ടുകയും തുടകളിലും സ്വകാര്യ ഭാഗങ്ങളിലും ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച്‌ പൊള്ളലേൽപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽപ്രതികളായ ഭർത്താവിനും ഭർതൃസഹോദരിക്കുംമാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പീഡനത്തിനിടയിൽ പൊള്ളലേറ്റ ഭാഗത്ത് അമ്മായിയച്ഛനാണ് മുളക് പൊടി തേച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ബോധരഹിതയായ യുവതിയെ പിറ്റേന്ന് ബൈക്കിൽ കയറ്റി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പരിക്കുകളോടെ റോഡിൽ വീണു കിടന്ന യുവതിയെ നാട്ടുകാരാണ് സ്വന്തം വീട്ടിലെത്തിക്കുന്നത്.

യുവതിയുടെഅയൽവാസിയായ രോഹിത് റുഹേല എന്നയാൾ വീട്ടിലെത്തി സ്റ്റീം മെഷീൻ ആവശ്യപ്പെട്ടു. ഗേറ്റിന് മുന്നിൽ നിൽക്കാൻ പറഞ്ഞെങ്കിലും ഇയാൾ യുവതിയുടെ പിന്നാലെ പോയി മുറിയിൽ കയറി വാതിൽ അടച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഭർതൃസഹോദരി മുറി തുറന്ന് അകത്ത് കടന്നതോടെ പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ സംഭവത്തിൽ യുവതിക്ക്നേരെകുറ്റംആരോപിച്ച ഭർത്താവും വീട്ടുകാരും മണിക്കൂറുകളോളം യുവതിയെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കുകയായിരുന്നു. ഇവർക്കെതിരെയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button