ഡ്രൈവർ ബ്രേക്ക് നഷ്ടപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു.. പിന്നെയും 2 വളവുകൾ.. ദൃക്സാക്ഷിയായി മാറിയ യാത്രക്കാരൻ പറയുന്നു…

അപകട സമയം യാത്രക്കാർ എല്ലാം നല്ല ഉറക്കമായിരുന്നു. അപകടത്തിന്റെ ദൃക്സാക്ഷിയായി മാറിയ യാത്രക്കാരനാണ് കിഴക്കേനട പരമേശ്വരത്ത് പ്രാകാശ്. അദ്ദേഹം അനുഭവം പങ്കുവെക്കുന്നു.

തഞ്ചായവൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോളാണ് അപകടം ഉണ്ടായത്. ബസിൽ 2 ഡ്രൈവർമാർ ഉണ്ടായിരുന്നു. കമ്പത്ത് മുന്തിരിത്തോട്ടം കാണാൻ പോകാൻ സാധിച്ചില്ല. ഏകദേശം അര മണിക്കൂറോളെ അവിടെ ചിലവഴിച്ച ശേഷം തിരിച്ച് വരുമ്പോൾ കുമളിയിൽ നിന്ന് ഡീസൽ അടിച്ചു. അവിടെ നിന്ന് പുറപ്പെട്ട ശേഷമാണ് അപകടം ഉണ്ടായത്. ഈ സമയം എല്ലാവരും നല്ല ഉറക്കമായിരുന്നു. ബാക്ക് സീറ്റിൽ ഇരുന്ന പ്രകാശ് ഉറങ്ങിയിരുന്നില്ല.

ഡ്രൈവർ ബ്രേക്ക് നഷ്ടപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു. ഇറക്കത്തിൽ വേഗത കൂടിയെങ്കിലും അതിന് ശേഷം 2 വളവുകൾ കൂടി തിരിഞ്ഞു മുന്നോട്ട് പോയ ശേഷമാണ് കൊക്കിയിലേക്ക് മറിഞ്ഞത്. വണ്ടി

താഴേക്ക് പതിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ കാട്ടിൽ അകപ്പെട്ടപോലെയാണ് അനുഭവപ്പെട്ടത്. ഇരുട്ടിൽ ഒന്നും കാണാൻ കഴിയുമായിരുന്നില്ല. പിന്നീട് മുകളിൽ നിന്ന് ആളുകൾ അറിഞ്ഞ് എത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ലഗേജ് സ്റ്റാന്റിൽ തൂങ്ങികിടന്നതിനാലാണ് രക്ഷപെട്ടതെന്ന് പ്രകാശ് പറയുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനത്തിലാണ് പ്രാകാശ് ആശുപത്രിയിൽ എത്തിയത്. പ്രകാശിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന അയാൽവാസി ബിന്ദു നാരായണൻ അപകടത്തിൽ മരിച്ചിരുന്നു.

Related Articles

Back to top button