ലോറിക്ക് മുകളിൽ വൻമരംവീണ് അപകടം… വാഹനത്തിനകത്ത് ആളുണ്ടോ എന്ന് പരിശേധന…
ലോറിക്ക് മുകളിൽ വൻമരംവീണ് ഗതാഗതം തടസ്സപ്പെട്ടു. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റിൽ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുമളി അതിർത്തി ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ലോറിക്കു പുറമേ ബസ്സിനു മുകളിലും മരം പതിച്ചു.
ലോറിയുടെ ഇരിപ്പിടത്തിനു മുകളിൽ മരച്ചില്ലകൾ മൂടിക്കിടക്കുകയാണ്. അതിനാൽ ശിഖരങ്ങൾ മുറിച്ചുമാറ്റിയേ വാഹനത്തിനകത്ത് ആളുണ്ടോ എന്നത് ഉറപ്പിക്കാനാവൂ. അതിനായുള്ള ശ്രമങ്ങൾ നടക്കുകയാണ്.