ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ 39 ഇനങ്ങൾ.. കെഎസ്ആർടിസി കൊറിയർ സർവീസിലെ നിരോധിത ഇനങ്ങളുടെ പട്ടിക ഇങ്ങനെ..

പരാതികൾക്കിടയിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഡിവൈസുകൾ ഉൾപ്പെടെ 39 ഇനങ്ങൾ കെഎസ്ആർടിസി കൊറിയർ സർവീസിലെ നിരോധിത ഇനങ്ങളുടെ പട്ടികയിൽ തന്നെ. ഇത്തരം ഉത്പന്നങ്ങൾ നിരോധിക്കുന്നതിനെതിരെ ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. കൊറിയർ സേവനങ്ങൾക്കായി ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് പുതിയ മാറ്റങ്ങൾ.

തട്ടിപ്പുകൾ തടയുന്നതിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഉത്പ്പന്നങ്ങൾ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് കെഎസ്ആർടിസി പറയുന്നത്. കൊറിയർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അവതരിപ്പിച്ച പുതിയ സോഫ്റ്റ്വെയറിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് കെഎസ്ആർടിസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Back to top button