കനത്ത മഴ.. ഉരുൾപൊട്ടൽ.. കുട്ടികളടക്കം ഏഴ് പേർ.. രക്ഷാപ്രവർത്തനം….

ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ.മഴയെത്തുടർന്ന് തമിഴ്‌നാട് തിരുവണ്ണാമലൈ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം.അണ്ണാമലയാർ മലനിരകളുടെ താഴ്‌വരയിലെ വിഒസി നഗറിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെയും തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിലെയും ഉദ്യോഗസ്ഥരടങ്ങുന്ന രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തുണ്ട്.

Related Articles

Back to top button