കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം.. നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്.. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു…

നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Related Articles

Back to top button