ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വീണ്ടും സമരമുഖത്ത്

പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ മാങ്കോട് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധിക്കുന്നു. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങളാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും സമരവുമായി രംഗത്തിറങ്ങിയത്. മുൻപ് സർക്കാർ ഇവർക്ക് പട്ടയം അനുവദിച്ചു നൽകിയിരുന്നെങ്കിലും, ആ ഭൂമി വാസയോഗ്യമല്ലെന്നാണ് കുടുംബങ്ങളുടെ പരാതി. ഇതേത്തുടർന്നാണ് ഇന്നലെ രാത്രി എട്ടുമണിയോടെ സ്വകാര്യ വ്യക്തിക്ക് സർക്കാർ പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ ഇവർ അതിക്രമിച്ചു കയറി കുടിലുകൾ നിർമ്മിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അധികൃതർ സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ തങ്ങളെ ഇറക്കിവിടാൻ ശ്രമിച്ചാൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് കുടുംബങ്ങൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അർഹമായ ഭൂമി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സമരക്കാർ. റവന്യൂ അധികൃതരും പൊലീസും സാഹചര്യം നിരീക്ഷിച്ചു വരികയാണ്.

Related Articles

Back to top button