ആലപ്പുഴ ക്ഷേത്രത്തിൽ നിന്നും വിളക്ക് മോഷണം.. പ്രതി പോലീസ് പിടിയിൽ..

അമ്പലപ്പുഴ: ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷണം നടത്തിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷണം ചെയ്തതിനാണ് ആലപ്പുഴ പഴവീട് ഹൗസിംഗ് കോളനി വാർഡിൽ പ്ലാം പറമ്പ് വീട്ടിൽ രമേഷ് കുമാർ (63)നെ പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെളുപ്പിനെ ക്ഷേത്രം തുറക്കുന്നതിനായി എത്തിയ ജീവനക്കാരനാണ് ക്ഷേത്രത്തിൽ നിത്യവും ഉപയോഗിച്ചു വന്നിരുന്ന നിലവിളക്കുകൾ കാണാതായതായി അറിയുന്നത്. ക്ഷേത്രം ജീവനക്കാരൻ ഈ വിവരം ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ റജിരാജ് വി.ഡി യെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സൗത്ത് പൊലീസ് സ്ഥലത്തെത്തുകയും എസ്.ഐ കണ്ണൻ എസ് നായരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയുമായിരുന്നു.

ക്ഷേത്രത്തിനു സമീപത്തുള്ള സി.സി.ടി.വി കൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായതും മോഷണ വസ്തുക്കൾ കണ്ടെടുക്കുവാൻ സാധിച്ചതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഐ.എസ്.എച്ച്.ഒ റജി രാജ് വി.ഡി.യോടൊപ്പം സബ്ബ് ഇൻസ്പെക്ടർ കണ്ണൻ എസ് നായർ, സീനിയർ സിപിഓ മാരായ ജോസഫ് റ്റി.വി അഭിലാഷ് എൻ.പി., സി.പി.ഒ മാരായ ബിജു വി.ജി. , അരുൺ ജി എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button