പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ ലക്ഷങ്ങൾ തിരിമറി…മഹിളാപ്രധാൻ ഏജന്‍റിന് അന്വേഷണ വിധേയമായി സസ്പെൻഷൻ

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌. ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽ
പാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി വഴി ഇരുപത്തഞ്ച് ലക്ഷത്തിൽപരം രൂപയുടെ തിരിമറി നടന്നതായി പരാതിയുണ്ടായിരുന്നു. ഇത് അന്വേഷിച്ച് വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. പാളയംകുന്ന് പോസ്റ്റോഫീസിൽ ആർഡി നിക്ഷേപം നടത്തുന്ന നിക്ഷേപകർ പാളയംകുന്ന് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പവരുത്തണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button