ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ ഇടിച്ച് മരിച്ചു… ഭിക്ഷാടകൻറെ സഞ്ചിയിൽ നിന്ന്..

ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകൻറെ സഞ്ചിയിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കണ്ടെടുത്തു. അനിൽ കിഷോർ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയിൽ പണം കണ്ടെത്തിയത്. മറ്റ് സഞ്ചികളിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.



