സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് ആണ് മരിച്ചത്. 27 വയസായിരുന്നു. ഇന്ന്‌ രാവിലെ കാച്ചാണി പള്ളിനടയിൽ വച്ച് ഷിബിന സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചാണ് അപകടം. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ ബസാണ് ഇടിച്ചത്.

ബസിനടിയിലേക്ക് വീണ ഷിബിനയുടെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങി. പരുക്കേറ്റ് റോഡിൽ കിടന്ന ഷിബിനയെ നാട്ടുകാർ സമീപത്തെ ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. അരുവിക്കര പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ലുലുമാളിലെ പെർഫ്യൂം സെന്‍ററിലെ ജീവനക്കാരിയാണ്. ഭർത്താവ്: സുൽഫി. മകൾ: ഇശൽ മെഹർ.

Related Articles

Back to top button