തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുൾപ്പെടെ 2 പേർ പിടിയിൽ
തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചതിനും രണ്ടു പേർ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂർ ഗ്രാമപഞ്ചായത്തിൽ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്. സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങൾ പുറത്തായത്.
പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് മണ്ണാറക്കൽ റിന്റു (30) ആണ് ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്. കോഴിക്കോട് ചെറുവാടിയിലെ ഭർതൃ വീടിനടുത്ത് കൊടിയത്തൂരിലെ വാർഡ് 17 കഴുത്തറ്റപുറായ് ജി.എൽ.പി സ്‌കൂളിലെ ബുത്തിൽ രാവിലെ വോട്ട് രേഖപ്പെടു ത്തിയ ശേഷം ഇവർ പുളിക്കൽ പഞ്ചായത്തിലെ 10-ാം വാർഡ് കലങ്ങോട്ടെ ബൂത്ത് ഒന്നായ വലി യപറമ്പ് ചാലിൽ എ.എം.എൽ. പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്താൻ ഉച്ചയ്ക്ക് ശേഷം എത്തുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ബൂത്ത് ഏജന്റുമാർ പ്രിസൈഡിങ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. കൊടിയത്തൂർ കഴുത്തറ്റപുറായ് ജി.എൽ.പി സ് ളിലെ ബൂത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെ പ്രിസൈഡിങ് ഓഫീസർ നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് കത്ത് നൽകി ആൾമാറാട്ടത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ നിർദ്ദേശാനുസരണമാകും തുടർ നടപടികളെന്ന് കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീർ അറിയിച്ചു.



