ദക്ഷിണ കൊറിയയിൽ പട്ടാള നിയമം.. പ്രതിപക്ഷം ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു…
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു.രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ആരോപിച്ചു.തുടർന്നാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് അടിയന്തര സൈനിക നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര കൊറിയയുടെ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് സ്വതന്ത്ര ദക്ഷിണ കൊറിയയെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാന്‍ അടിയന്തര പട്ടാള നിയമം പ്രഖ്യാപിക്കുന്നു എന്നും പ്രസിഡന്റ് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. യൂനിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.