ജാനകി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റി.. പുതിയ പേര് എന്തെന്നോ?..

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. സെന്‍സര്‍ ബോര്‍ഡാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇപ്പോഴിതാ ജാനകി വേഴ്‍സസ്‍ സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പിന്റെ എഡിറ്റ് പൂര്‍ത്തിയായിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.

ജാനകി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പിന്റെ എഡിറ്റ് പൂര്‍ത്തിയായി. ജാനകി വി. Vs കേരള എന്ന പേരിലേക്ക് സിനിമ മാറി. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ്‌ ചെയ്‍തു. പുതിയ പതിപ്പ് ഉടൻ സെൻസർ ബോർഡിന് കൈമാറും എന്നുമാണ് റിപ്പോര്‍ട്ട്.

നേരത്തെ ആവശ്യപ്പെട്ടത് പോലെ 96 കട്ടുകളൊന്നും പറയുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. സിനിമയിൽ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റിൽ 32ാം സെക്കന്‍റിലാണ് ക്രോസ് എക്സാമിനേഷൻ സീൻ സിനിമയിൽ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. അത് മ്യൂട്ട് ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രണ്ടാമത്. സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ജാനകി വി എന്നോ വി ജാനകി എന്നോ മാറ്റണമെന്നായിരുന്നു ആവശ്യം. ജാനകി വിദ്യാധരൻ എന്നാണ് ടൈറ്റിൽ കഥാപാത്രത്തിന്‍റെ പേര്. ആ പേര് കൊടുക്കണം എന്നും പറഞ്ഞിരുന്നു

Related Articles

Back to top button