കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസ്….പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി ഹൈക്കോടതി..
എറണാകുളം: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീശന്‍, കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരുകോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്. കേരളത്തില്‍ നിന്നുളള 1400-ലധികം പേര്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മലയാളി നഴ്‌സുമാരുള്‍പ്പെടെ കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.