മാവേലിക്കരയിൽ കുറവാ സംഘം
മാവേലിക്കര- മാവേലിക്കര തഴക്കരയിലാണ് കുറവാ സംഘത്തിൽ പെട്ടതെന്ന് സംശയിക്കുന്ന ആളിനെ കണ്ടത്. തഴക്കര വഴുവാടി പുതുശ്ശേരി കിഴക്കതിൽ മനോജിന്റെ വീട്ടിലാണ് ഇന്ന് വൈകിട്ട് 5 മണിയോടെ ഒരാൾ എത്തിയത്. വീടിന്റെ പിന്നിൽ നിന്ന് കളിക്കുകയായിരുന്ന മനോജിന്റെ 11 വയസ്സുകാരി മകൾ ദേവപ്രിയയാണ് പുരയിടത്തിൽ ഒളിഞ്ഞിരുന്ന ആളിനെ കണ്ടത്. ഇയാൾ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്നും ദേഹത്ത് കറുത്ത നിറം പൂശിയിരുന്നതായും കുട്ടി പറയുന്നു. കുട്ടി ഇയാളെ കണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇയാൾ ഓടി പോയി. പിന്നാലെ കുട്ടി മാതാവ് അശ്വതിയെ വിവരം അറിയിച്ചു. ഇവർ എത്തുമ്പോഴേക്കും ഇയാൾ വീടിന്റെ വടക്ക് ഭാഗത്തുകൂടി അമ്പാടി പാടം ഭാഗത്തേക്ക് ഓടി പോകുന്നതാണ് കണ്ടത്. മുഖം മറിച്ചിരുന്നതായും കണ്ണുകൾ മാത്രം കാണാൻ കഴിയുമായിരുന്നുള്ളുവെന്നും ഇവർ പറയുന്നു. ഇവർ അറിയിച്ചതനുസരിച്ച് നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.