സംഘം ചേർന്നുള്ള ചുറ്റി തിരിയൽ… ചോദിച്ചപ്പോൾ ഭിഷണിപ്പെടുത്തൽ…കുറുവാ സംഘ ഭീതിയിൽ…

കോട്ടയം പാക്കിൽ പതിനഞ്ചിൽ കവല ഭാഗങ്ങളിൽ നാട്ടുകാർ കുറുവാ സംഘത്തിൻ്റെ ആക്രമണ ഭീതിയിൽ.

ഏതാനും ദിവസങ്ങളിലായി സ്ത്രീ ഉൾപ്പെട്ട 5 അംഗ തമിഴ്സംഘം ഇവിടെ വിവിധ ഭാഗങ്ങളിൽ എത്തുന്നതായി നാട്ടുകാർ പറയുന്നു. സംഘാംഗത്തിൽപെട്ടവരോട് നാട്ടുകാരിൽ ഒരാൾ സംസാരിച്ചപ്പോൾ ഭീഷണി പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിച്ച് മോഷണ സംഘത്തെ നേരിടാനുള്ള നീക്കം ആരംഭിച്ചു.
ചിങ്ങവനം പോലീസിലും പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button