ആശ്വാസം..കുണ്ടന്നൂർ– തേവര പാലം തുറന്നു…

അറ്റകുറ്റപ്പണി പൂർത്തിയാക്കി കുണ്ടന്നൂർ– തേവര പാലം തുറന്നു. 1.75 കിലോ മീറ്റർ പാലത്തിലെ ടാറി​ങിനായി കഴിഞ്ഞ 15-ാം തിയതി മുതൽ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.ഒരുമാസം അടച്ചിട്ട് ജോലികൾ നടത്താനായിരുന്നു പദ്ധതി. എന്നാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് 15 നാൾകൊണ്ട് പണി തീർക്കുകയായിരുന്നു.

Related Articles

Back to top button