കുണ്ടന്നൂർ കവർച്ച; മോഷ്ടിച്ച പണത്തിന് ഏലക്ക വാങ്ങി, ഒന്നാം പ്രതിയെ ഏലത്തോട്ടത്തിൽ ഒളിപ്പിച്ചത് ലെനിൻ
കൊച്ചി കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഏലക്കർഷകനും പന്ത്രണ്ടാം പ്രതിയുമായ ലെനിനെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാംപ്രതി ജോജിയെ ഏലക്കത്തോട്ടത്തിൽ ഒളിപ്പിച്ചതും ലെനിൻ ആണെന്ന് പൊലീസ് കണ്ടെത്തി. തൊണ്ടിമുതലായി പിടികൂടിയ ചാക്കുകണക്കിന് ഏലക്ക മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.കവര്‍ച്ചാ കേസിൽ മുഖ്യസൂത്രധാരനായ അഭിഭാഷകനടക്കം ഏഴുപേർ അറസ്റ്റിലായിരുന്നു. തട്ടിപ്പിൽ പങ്കാളിയായ വനിതയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത 80 ലക്ഷത്തിൽ 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.