ആറന്മുളയിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകും…

പത്തനംതിട്ട: ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങിയാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തിൽ എത്തി പ്രചാരണം ആരംഭിക്കും. ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്.

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Related Articles

Back to top button