ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ല..ആഗോള അയ്യപ്പസംഗമത്തിന് പിന്നില്‍…
ആലപ്പുഴ: ആഗോള അയ്യപ്പ ഭക്തജന സംഗമം നടത്തുക മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ല . ശബരിമല ഹിന്ദു ക്ഷേത്രം മതവിഷയമാണ്. ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത് .ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ പോലും മനസില്ലാത്ത മന്ത്രിയാണ് വി എൻ വാസവൻ..ശബരിമല ഹിന്ദു ക്ഷേത്രമാണ്. മന്ത്രി ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ്. ഭക്തജനങ്ങളെ ഇറക്കി പ്രതിരോധിക്കും .സംഗമത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. ഡിഎംകെയെ കൂട്ട് പിടിച്ച് അയ്യപ്പ വിശ്വാസം വികലമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു