കുംഭമേള വൈറൽ താരം മൈനർ… ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

സോഷ്യൽ മീഡിയയിൽ വൈറലായ കുംഭമേള താരം സിതുവിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ കേരള, മധ്യപ്രദേശ് ഡി.ജി.പിമാർ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

കുംഭമേളയിൽ നിന്നുള്ള ദൃശ്യങ്ങളിലൂടെ വൈറലായ സിതുവും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇവർ ഇപ്പോൾ കേരളത്തിലാണ് താമസം. എന്നാൽ, പെൺകുട്ടി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളായതിനാൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു.

കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 ആണെന്ന് കണ്ടെത്തി. അതായത് വിവാഹസമയത്ത് പെൺകുട്ടിക്ക് കേവലം 16 വയസ്സ് മാത്രമായിരുന്നു പ്രായം. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കർശന ഇടപെടലോടെ കേസ് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ കേരളത്തിലുള്ള ഇവരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന.

Related Articles

Back to top button