‘പ്രണയ സാഫല്യത്തിന് കേരളത്തിന് നന്ദി’; വിവാഹ ശേഷം മൊണാലിസയുടെ ആദ്യ പ്രതികരണം

പ്രണയ സാഫല്യത്തിൽ കേരളത്തിന് നന്ദി പറഞ്ഞ് പ്രയാഗ് രാജ്കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലേയും ഭർത്താവ് ഫർമാനും. കേരളം നല്ല സ്ഥലവും ഇവിടുത്തെ ജനങ്ങൾ നല്ല മനുഷ്യരാണ്. എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചുവെന്നും വിവാഹത്തിന് പിന്നാലെ ഇരുവരും പ്രതികരിച്ചു. ആറ് മാസമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കുമെന്നും ഇരുവരും പറഞ്ഞു. പിതാവ് വേറെ വിവാഹം ആലോചിച്ചു. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും മൊണാലിസ മാധ്യമങ്ങളോട് പ്രതികരിച്ചു.



