കൂടല്‍മാണിക്യ ക്ഷേത്ര വിവാദം…ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് …
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി നിയമിച്ച ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാനാണ് വിശദീകരണം തേടുക.
കഴക ജോലികള്‍ക്കായുള്ള നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു കത്ത് നല്‍കിയത്. തസ്തിക മാറ്റി നല്‍കണം എന്നായിരുന്നു ബാലുവിന്റെ ആവശ്യം. കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി, വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നത്.