ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്…

കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്. പ്രധാനമായും യൂണിയൻ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു കോടതി വിധി അംഗീകരിക്കുന്നില്ല എന്നിവയും കെഎസ്‍യു ആരോപിക്കുന്നു. ഓരോ കോളജിന്റെയും സാഹചര്യം അനുസരിച്ചായിരിക്കും അവധിയുടെ കാര്യത്തിൽ തീരുമാനം ആകുക. എന്നാൽ കെഎസ്‌യുവിന് കൂടുതൽ പ്രാതിനിധ്യമുള്ള കോളജുകളിൽ സമരം നടത്തി പഠിപ്പ് മുടക്കാനാണ് സാധ്യത.




