കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി…സംഘർഷമുണ്ടായത്…
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡിസോൺ കലോത്സവം നടക്കുന്നത്.