കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ..

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം സി അറസ്റ്റിൽ. പാനൂരിലെ കോൺഗ്രസ് കൊടി കത്തിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ കേസിലാണ് അതുലിനെ അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്നായിരുന്നു അറസ്റ്റ്.

മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്ക് നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പലയിടത്തും കോൺഗ്രസിന്റെ കൊടികൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം സിപിഐഎമ്മും മലപ്പട്ടത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപിഐഎം പ്രവർത്തകരാണ് അക്രമമുണ്ടാക്കിയതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം.

Related Articles

Back to top button