നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണം : നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്….

പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കെ കെ.എസ്.യു നേഴ്സിംഗ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.അമ്മു സജീവിൻ്റെ മരണത്തിൽ കുറ്റക്കാരായ പ്രിൻസിപ്പാൾ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും, നേതാക്കൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും നാളെ പത്തനംതിട്ട ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കലോത്സവം, പരീക്ഷകൾ എന്നിവയെ ഒഴിവാക്കിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സമരങ്ങളും സംഘടന നടത്തും.

Related Articles

Back to top button