ഇതൊക്കെ ജനം കാണുന്നുണ്ട്’; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കെഎസ് യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെ നയമല്ല ഇതെന്നും മറിച്ച് സര്‍ക്കാരിന്റെ നയമാണിതെന്നും രാഹുല്‍ ഫെയസ്ബുക്കില്‍ കുറിച്ചു.
‘ഈ കാഴ്ച്ച കാണുന്ന ഈ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന ഈ നാട് കാണും. ഈ തോന്നിവാസം എല്ലാം കാണിക്കുന്ന ലാത്തിയിലും തൊപ്പിയിലും, അത് അണിഞ്ഞവര്‍ തരുന്ന സല്യൂട്ടിലും അഭിരമിക്കന്നവരോട് ഓര്‍മ്മിപ്പിക്കുന്നു ഇതൊക്കെ ജനം കാണുന്നുണ്ട്. ആ സല്യൂട്ട് തരുന്ന പദവികള്‍ അവര്‍ക്ക് തിരിച്ചെടുക്കാന്‍ അധികം ആലോചനകള്‍ വേണ്ടി വരില്ല’- കുറിപ്പില്‍ പറയുന്നു.