ഇതാദ്യം’; തിങ്കളാഴ്ച കെഎസ്ആര്‍ടിസി നേടിയത് 13.01 കോടി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി. ഇന്നലെ 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആര്‍ടിസി നേടിയ വരുമാനം. കെഎസ്ആര്‍ടിസി കൈവരിച്ച ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നതായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു

13.01 കോടി രൂപയാണ് ജനുവരി അഞ്ചാം തീയതി കെഎസ്ആര്‍ടിസിക്ക് ലഭിച്ച ആകെ വരുമാനം. ഇതില്‍ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഈ നേട്ടത്തില്‍ നമുക്ക് അഭിമാനിക്കാം. നമുക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. നമ്മള്‍ നേടുന്ന ഓരോ നേട്ടങ്ങളും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് കഴിയും നിങ്ങള്‍ കൂടെ നിന്നാല്‍ മതി’ മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു

Related Articles

Back to top button