ഈ റൂട്ടുകളിൽ ഇനി കെഎസ്ആർടിസി ഓടില്ല പകരം സ്വകാര്യ ബസുകൾക്ക് അനുമതി…കാരണമിതാണ്…
ആലപ്പുഴ: കെഎസ്ആർടിസി ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് . ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (ഏണിങ് പെർ കിലോമീറ്റർ) 35 രൂപയിൽ കുറവുള്ള സർവീസുകൾ അയയ്ക്കേണ്ടതില്ലെന്ന നിർദേശത്തെ തുടർന്നാണ് സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം 32 സ്വകാര്യബസുകൾക്ക് പുതുതായി പെർമിറ്റ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിൻ സർവീസിന്റെ സ്ഥാനത്ത് ഇനി മുതൽ സ്വകാര്യ ബസുകൾ ഓടിക്കും. ഈ തീരദേശപാതയിൽ ഒട്ടേറെ സ്വകാര്യ ബസുകൾക്ക് പുതിയ പെർമിറ്റുകൾ അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യ ബസുകൾ ഹ്രസ്വദൂര സർവീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെഎസ്ആർടിസി ചെയിൻ സർവീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യ ബസുകൾക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്.