ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു..പിന്നാലെ…
പത്തനംതിട്ടയിൽ ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു. മൈലപ്രയിലാണ് സംഭവം. ബസ്സിലുണ്ടായിരുന്ന ജീവനക്കാർ ഫയർ എക്സ്റ്റിങ്ഷൻ ഉപയോഗിച്ച് തീയണച്ചു. പിന്നാലെ പത്തനംതിട്ട അഗ്നിശമന സേനയെത്തി തീ പൂർണമായി അണച്ചു. ബസ്സിൻ്റെ പിൻവശത്ത് എൻജിൻ ഭാഗത്തായാണ് തീ പിടിച്ചത്.

