ഓണക്കാല സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ബുക്കിം​ഗ് ആരംഭിച്ചു

കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെം​ഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

Related Articles

Back to top button