പ്രഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ കെഎസ്ആർടിസി..
ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പ്രഫഷനൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ കെഎസ്ആർടിസി. മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഇതുസംബന്ധിച്ച ഉത്തരവ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പുറത്തിറക്കി.
വായ്പ്പാട്ടിലും സംഗീതോപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ള ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ട്രൂപ്പിന്റെ ഭാഗമാകാൻ അപേക്ഷ സമർപ്പിക്കാം.
മൂന്നു മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിറ്റിൽ കൂടാത്തതും ആയ വിഡിയോ സഹിതമാണ് അപേക്ഷ സമർപ്പിക്കാൻ ജീവനക്കാർക്ക് നിർദേശം. ഈ മേഖലയിൽ പ്രാവീണ്യമുള്ളവർ ആണെങ്കിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷയോടൊപ്പം സമർപ്പിക്കണം. സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 2 മണിയ്ക്കു മുൻപായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് എന്നാണ് ഉത്തരവിൽ പറയുന്നത്.