കെഎസ്ആർടിസി എംപാനൽ കണ്ടക്ടർ മരിച്ച നിലയിൽ.. മരണ കാരണം ഭാര്യയുടെ….

കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി . കളിയ്ക്കല്‍ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. പ്രഭാതം പുരുഷ സ്വാശ്രയ സംഘത്തിന്റെ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീനിവാസന്‍ പിള്ളയുടെ ഭാര്യയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ വീട്ടില്‍ നിന്നും കണക്ക് നോക്കാനായി സംഘത്തില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍ പിള്ള. എന്നാൽ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. വിതുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Related Articles

Back to top button