അപകടമായരീതിയിൽ ബസ് ഓടിച്ചു..ചോദ്യംചെയ്ത യാത്രക്കാരനെ മർദിച്ച് ഡ്രൈവർമാർ…
യാത്രക്കാരനെ മർദിച്ച് കെ എസ് ആർ ടി സി ഡ്രൈവർമാർ. അപകടമായരീതിയിൽ വാഹനം ഓടിച്ചത് യാത്രക്കാർ ചോദ്യം ചെയ്തിരുന്നു ഇതിനെ തുടർന്നാണ് മർദനം ഉണ്ടായത്.പത്തനംതിട്ടയിൽ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം.ഡ്രൈവറുടെ സുഹൃത്തായ മറ്റൊരു കെഎസ്ആർടിസി ഡ്രൈവറാണ് യാത്രക്കാരനെ മർദ്ദിച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ബസ് അരീക്കോട് സ്റ്റേഷനിൽ ഏറെ നേരം പിടിച്ചിട്ടു. യാത്രക്കാരുടെ പരാതിയെ തുടർന്ന് ബസ്സിൽ പ്രശ്നമുണ്ടാക്കിയ ഡ്രൈവറായ ബിജു എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.




