കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ…

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ. വെള്ളിയാഴ്ച രാവിലെ ചെറുവത്തൂരിൽ നിന്നും കയ്യൂർ വഴി കാസർകോഡ് പോവുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറായിരുന്ന നീലേശ്വരം കാണിച്ചിറയിലെ പി കെ രഞ്ജീവനാണ് രക്ഷകനായത്.

കയ്യൂർ പാലത്തിന്റെ മുകളിൽ വച്ചാണ് കലം വിൽപനക്കാരിയെ കടന്നൽ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് അവശയായ സ്ത്രീ നിരവധി വാഹനങ്ങൾക്ക് സഹായത്തിനായി കൈ നീട്ടിയെങ്കിലും ആരും സഹായിക്കാത്ത സന്ദർഭത്തിലാണ് അവിടെ എത്തിയ കെ എസ്ആർടിസി ഡ്രൈവർ ഇടപെട്ടത്. ബസിൽ സീറ്റിനു വിരിക്കുന്ന ഷാൾ ഉപയോഗിച്ച് സ്ത്രീയെ പുതപ്പിച്ചു. കുറെ കുത്തുകൾ ഒഴിവാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ അപകട നില തരണം ചെയ്തിട്ടുണ്ട്

Related Articles

Back to top button