രക്ഷകരായി ബസ് ജീവനക്കാര്‍.. കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവാവ് കുഴഞ്ഞുവീണു.. ശേഷം നടന്നത്…
കെഎസ്ആർടിസി ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ. പെരിന്തൽമണ്ണ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാത്രി എട്ടേകാലോട് കൂടിയാണ് യുവാവ് കുഴഞ്ഞു വീണത്. യുവാവിന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു.
ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടലിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശിയായ അമീറിനാണ് ബസ് ജീവനക്കാർ രക്ഷകരായത്.