ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് കെഎസ്ആർടിസി ബസ്.. ബസ് എത്തിയത് അമിതവേഗത്തിൽ..
കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. പെരുന്ന ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ചങ്ങനാശ്ശേരി സ്വദേശി നിസാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.