കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്….കാ‍ർ കത്തിയമ‍‍‍ർന്നു…രണ്ട് പേർക്ക്..

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ മാവേലിക്കര ഇടപ്പോൺ സ്വദേശികളായ വിഷ്ണു ,സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരുടെയും പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം . വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകരുകയും, തീ പടരുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തീ വളരെ പെട്ടെന്ന് തന്നെ അണയ്ക്കാൻ സാധിച്ചു.

Related Articles

Back to top button