കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.. ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്.. നിരവധി പേർക്ക്…

തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തേത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോ‍‍‍ഡ് നിർമാണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Back to top button