ബൈക്ക് നിർത്തി സാധനം വാങ്ങുന്നതിനിടെ ബസ് ഇടിച്ച് അപകടം.. വൈദികന് ദാരുണാന്ത്യം…
ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പുരോഹിതൻ മരിച്ചു. ഐപിസി മൈലച്ചൽ സഭാ പുരോഹിതനായ വാഴിച്ചല്‍ പേരേക്കോണം ആനക്കുഴി, ശാലോമില്‍ ജോസ് പ്രകാശ് (44) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്.
കാരക്കോണം- വെള്ളറട റോഡിലെ തട്ടിട്ടമ്പലത്ത് ബൈക്ക് നിര്‍ത്തി സാധനം വാങ്ങാന്‍ ഇറങ്ങുന്നതിനിടയില്‍ പുറകില്‍ നിന്ന് വന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.